ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16,882,498 ആയി ഉയര്‍ന്നു. ഇതുവരെ 662,419 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 10,444,201 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണുള്ളത് . 4,497,834 പേര്‍ക്ക് അമേരിക്കയില്‍ മാത്രം രോഗം സ്ഥിരീകരിച്ചു. 152,285 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ 64,220 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 2,180,489 പേര്‍ രോഗമുക്തി നേടി.
അതേസമയം , ബ്രസീലില്‍ ഇതുവരെ 2,484,649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇതുവരെ 88,634 പേർ രോഗബാധയെ മരിച്ചു . 1,721,560 പേര്‍ രോഗ മുക്തി നേടി. 41,169 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടയിൽ ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 15 ലക്ഷം കടന്നു. 1,532,135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 49,632 പുതിയ കേസുകളും 776 മരണങ്ങളുമുണ്ടായി. 34,224 പേരാണ് രോഗം ബാധിച്ച് ആകെ മരിച്ചത്. 988,770 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമേറുന്നു .
ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗതയില്‍ രോഗം വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞ
ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബ്ലൂംബെര്‍ഗ് കോവിഡ് ട്രാക്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് രോഗികളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ച് 14 ലക്ഷം പിന്നിട്ടു.
ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ അമ്പതിനായിരത്തിനടുത്താണ് . മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ യു എസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യയെങ്കിലും പുതിയ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.

