വാഷിംഗ്ടണ്:കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയ്ക്കെതിരെ നിരന്തരം വിമര്ശനങ്ങള് ഉന്നയിച്ചതിനെ പിന്നാലെ സാമ്പത്തിക സഹായം നിര്ത്തലാക്കി അമേരിക്ക. ഇനി മുതല് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക പണം നല്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വാര്ത്താ സമ്മേളനത്തില് പ്രഖ്യാപിച്ചു. നല്കിയിരുന്ന സഹായം ശരിയായ രീതിയിലാണോ ഉപയോഗിച്ചിരുന്നതെന്ന് പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവില് ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്ഷം അമേരിക്ക നല്കിയത് 400 ദശലക്ഷം ഡോളറാണ്. സംഘടനയ്ക്ക് നല്കിവരുന്ന സാമ്പത്തിക സഹായങ്ങള് നിര്ത്തിവെക്കാന് നിര്ദേശം നല്കിയ ട്രംപ് കൊറോണവ്യാപനം സംബന്ധിച്ച് സുതാര്യത നിലനിര്ത്താന് ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ആരോപിക്കുകയും ചെയ്തു.
കഴിഞ്ഞവര്ഷം 400 ദശലക്ഷം ഡോളറാണ് അമേരിക്ക നല്കിയത്. അമേരിക്ക നല്കിയ സാമ്പത്തിക സഹായം ശരിയായ രീതിയിലാണോ ഉപയോഗിച്ചതെന്ന് വിലയിരുത്തുമെന്നും സംഘടനയ്ക്ക് നല്കുന്ന പണം ഇനി എന്തുചെയ്യണം എന്ന കാര്യത്തില് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…