തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ നേരത്തേ നല്‍കിയ ഇളവുകളില്‍ വ്യക്തത വരുത്തിയും ചില വ്യവസായസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. കൂടുതല്‍ ഇളവുകള്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും.
എന്നാലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രത്തിന്‍റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

