Monday, June 17, 2024
spot_img

ലോക്ക്ഡൗൺ ലംഘിച്ചു, ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങൾ

മഥുര : തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒത്തുകൂടി. മൂളി എന്ന ജെല്ലിക്കെട്ട് കാളയുടെ വിലാപയാത്രയിലാണ് ആയിരക്കണക്കിന് പേർ പങ്കെടുത്തത്. ലോക്ക്ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടിയതിന് 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മഥുര ജില്ലാ കളക്ടര്‍ ടി ജി വിനയ് പറ‌ഞ്ഞു.

മധുരയിലെ ജെല്ലിക്കെട്ട് മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടുള്ള കാളയാണ് മൂളി.പ്രദേശത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്‍റെ കാളയാണിത്. ബുധനാഴ്ച ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച്‌ പൊതുദര്‍ശനത്തിനും വച്ചു. തുടർന്ന് കോവിഡ് റെഡ് സോണ്‍ കൂടിയായ മധുരയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ ഒത്തുകൂടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 1,242 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 14 പേര്‍ മരിച്ചു.

Related Articles

Latest Articles