Sunday, June 2, 2024
spot_img

ലോക്ക് ഡൗൺ പിൻവലിക്കുമോ? ശനിയാഴ്ച തീരുമാനം അറിയാം

ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രണ്ടാം വട്ട ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ചര്‍ച്ച നടത്തുക. ലോക്ക് ഡൗണ്‍ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിനു ശേഷമായിരിക്കും ഉണ്ടാവുക. ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.

ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമൊക്കെ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം രാജ്യത്തെ സുരക്ഷിതം, രോഗവ്യാപനമുള്ളത്, അതീവ ഗൗരവത്തിലുള്ളത് എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുക എന്നാണ് കരുതുന്നത്. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനിടയില്ല.

Related Articles

Latest Articles