വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണച്ചുകൊണ്ടാണ് പ്രവർത്തിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയാണ് എല്ലാം ‘നശിപ്പിച്ചതെന്നും’ അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങിയ ശേഷം സംഘടന ചൈനയെ പിന്തുണച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ചികിത്സാ സാമഗ്രഹികള്‍ക്കും ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെ പ്രതികരിച്ചത്.ഭാഗ്യത്തിന് അമേരിക്ക സംഘടനയുടെ വാക്കുകള്‍ അവഗണിച്ചുവെന്നും ചൈനയ്ക്ക് മുന്‍പില്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ തങ്ങള്‍ തുറന്നുവെച്ചുവെന്നും ട്രംപ് പറയുന്നു. തന്റെ ട്വീറ്റിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

