Wednesday, January 7, 2026

വനവാസികൾക്കും ഇനി ഗ്യാസ് കണക്ഷൻ

ഇടുക്കി: പുകരഹിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കളായി കേരളത്തിലെ വനവാസി കുടുംബങ്ങള്‍. വിറകടുപ്പിനെ മാത്രം ആശ്രയിച്ചിരുന്ന വനവാസി കുടുംബങ്ങള്‍ക്കും ഗ്രാമങ്ങളിലെ പാവപ്പെട്ട വീട്ടമ്മമാര്‍ക്കും പാചകവാതക അടുപ്പുകള്‍ ലഭ്യമാക്കിയ ഉജ്ജ്വല യോജന ഈ ലോക്ക് ഡൗണ്‍ കാലത്തും ഇവര്‍ക്ക് ആശ്രയമാവുകയാണ്.

ഇടുക്കി കോമാളിക്കുടിയിലെ ഉജ്ജ്വല ഗുണഭോക്താക്കളായ വനവാസി കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്കാണ് സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ വീട്ടുപടിക്കലെത്തുന്നത്. സമയബന്ധിതമായി സൗജന്യ സിലിണ്ടറുകള്‍ എത്തിക്കുന്ന തിരക്കിലാണ് ഇവിടെയുള്ള എല്‍പിജി കമ്പനികളും വിതരണ ഏജന്‍സികളും.

പിഎം ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവര്‍ക്ക് സൗജന്യമായി സിലിണ്ടറുകള്‍ എത്തിക്കുന്നുണ്ടെന്നും ബുക്കിംഗിന് ശേഷം അവരുടെ അക്കൗണ്ടുകളില്‍ പണമെത്തും.

Related Articles

Latest Articles