Saturday, April 20, 2024
spot_img

വനിതാ കമ്മിഷനൊക്കെ പ്രവർത്തിക്കുന്നുണ്ടോ?

തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ സിസ്റ്റര്‍ ദിവ്യ കിണറ്റില്‍ മരിച്ചുകിടന്ന സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

മഠത്തില്‍ ആറ് വര്‍ഷമായി സിസ്റ്റര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം കിണറില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Previous article
Next article

Related Articles

Latest Articles