Saturday, June 1, 2024
spot_img

വയനാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വെള്ളമുണ്ടയിൽ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി

വയനാട്: വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം എത്തിയത്‌. കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി ഭക്ഷണവും അരിയും ആവശ്യപ്പെട്ട സംഘം വീട്ടിൽ ലൈറ്റിട്ടപ്പോൾ ഓടിപ്പോയതായും വീട്ടുടമയായ സ്ത്രീ പൊലീസിൽ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസവും മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. വയനാട് നിരവിൽപുഴയിലാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്.

കോളനിയിലെ അനീഷ്, രാമൻ എന്നിവരുടെ വീടുകളിൽ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് വന്നത്. ഇവർ വീടുകളിൽ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. അരമണിക്കൂറോളം ഇവർ രണ്ട് സംഘങ്ങളായി ഇരുവീടുകളിലും ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന.

Related Articles

Latest Articles