ശരിക്കും ആദരിക്കപ്പെടേണ്ടവർ, ആഘോഷിക്കപ്പെടേണ്ടവർ ഒക്കെ സീമ ജി നായരെ പോലുള്ള സെലിബ്രിറ്റികളല്ലേ ? ഹൃദയശുദ്ധിയും ആർദ്രതയും നന്മയും കൈമുതലായിട്ടുള്ള ഇവരല്ലേ യഥാർത്ഥ നന്മമരങ്ങൾ ? രോഗാവസ്ഥയിൽ അടിമുടി വേദന തിന്ന് കാലിടറി വീഴുന്നവരെ വീഴാനനുവദിക്കാതെ, ചേർത്തുപ്പിടിച്ച് ജീവിക്കാനുള്ള ആഗ്രഹമുണ്ടാക്കി മുന്നോട്ടു നടത്താൻ പ്രേരകമാവുന്ന ഇവരല്ലേ റിയൽ inspiration ? നിലപാട് പാടത്ത് തരാതരം അവസരവാദത്തിന്റെയും ഇരവാദത്തിന്റെയും വിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുന്ന ഫേക്ക് സെലിബ്രിറ്റികൾ ആഘോഷമാകുന്ന ഇക്കാലത്ത് സീമ ചേച്ചിയെ പോലുള്ളവർ വാക്കുകൾ കൊണ്ട് തള്ളൽ നടത്താതെ ഉദാത്തമായ പ്രവൃത്തി കൊണ്ട് മാതൃകയാവുന്നു.
കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി നാടകത്തിലും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി സീമ ചേച്ചി നമുക്ക് മുന്നിലുണ്ട്. ചെറിയ കഥാപാത്രങ്ങളിൽ പോലും ചേച്ചിയുടെ സ്ക്രീൻ പ്രസൻസ് അപാരമാണ്. അവരൊരു താരമല്ല; മറിച്ച് ഒന്നാന്തരം നടിയാണ്. കഥാപാത്രങ്ങളായി അഭിനയിക്കാതെ ജീവിക്കുന്ന സീമ ചേച്ചി യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാനറിയാത്ത പച്ചയായ സ്ത്രീയാണ്. മലയാളികൾ സ്വന്തമായി കണ്ട് സ്നേഹിച്ച നന്ദുവിനെയും ശരണ്യയെയുമൊക്കെ സ്വന്തം മക്കളായി കണ്ട് സ്നേഹിച്ച, മോട്ടിവേറ്റ് ചെയ്ത സ്ത്രീ .ഇരുവരുടെയും അതിജീവനത്തിന്റെ അനുഭവ കഥകളിൽ മിഴിവുള്ള കഥാപാത്രമായി സീമ ചേച്ചിയുണ്ടായിരുന്നു. ശരണ്യാ ശശിയെന്ന നടി നേരിട്ട രോഗത്തിന്റെ കാഠിന്യവും ചികിത്സയ്ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഒക്കെ നമുക്ക് മുന്നിലെത്തിച്ചത് സീമ ചേച്ചിയായിരുന്നു. ഉദാരമനസ്കരുടെ നന്മയുടെ കൈനീട്ടമായി പണിത വീടിനു ശരണ്യയിട്ട പേര് സ്നേഹസീമയെന്നായിരുന്നു.
ആദ്യം നന്ദു പോയി; ഇപ്പോഴിതാ ശരണ്യയും ! എങ്കിലും നിസ്സീമമായ സ്നേഹവും കരുതലും ഇരുവർക്കുമായി പകുത്തേകിയ സീമ ചേച്ചി നമുക്ക് മുന്നിൽ നന്മയുടെ വെളിച്ചമായി നില്ക്കുന്നുണ്ട്. ഇനിയും ഒരുപാട് പേരുടെ അതിജീവനത്തിന്റെ വഴികളിൽ കരുത്തായി, തണലായി, സാന്ത്വനമായി അവരുണ്ടാകും. കാരണം അവരുടെ വഴി കാപട്യത്തിന്റെ കെട്ടുക്കാഴ്ചകളാൽ നിർമ്മിതമല്ല.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…