Sunday, May 19, 2024
spot_img

വാട്സ്‌ആപ്പിലൂടെ വാക്സിന്‍ ബുക്കിംഗ് സൗകര്യമൊരുക്കി കേന്ദ്രസര്‍ക്കാര്‍ |Book Vaccination on WhatsApp

കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഈ വര്‍ഷം അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. വാട്സ്‌ആപ്പ് ഉപയോഗിച്ച്‌ വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വീറ്റില്‍ വ്യക്തമാക്കിയത്. രാജ്യം ഇതുവരെ 58 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത്. വാട്സ്‌ആപ്പില്‍ മൈഗവ്‌ഇന്ത്യ കൊറോണ ഹെല്‍പ്പ് ഡെസ്കിലേക്ക് ബുക്ക് സ്ലോട്ട് എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒടിപി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വാക്സിന്‍ ബുക്ക് ചെയ്യാം. എല്ലാ വാക്സിന്‍ ഡോസുകളും കൊവിന്‍ ആപ്പും സ്വീകര്‍ത്താവുമായി ബന്ധിപ്പിച്ചിരിക്കും.


നേരത്തെ വാട്സാപ്പ് വഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ആഗസ്റ്റ് ആദ്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ കോവിന്‍ പ്ലാറ്റ്ഫോമില്‍ തകരാറുകള്‍ സംഭവിക്കുമ്ബോള്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ആശ്വാസകരമാകുന്നതായിരുന്നു ഈ പ്രഖ്യാപനം. കൊറോണ വൈറസിന്റെ മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്കായി വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത്യാവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രനീക്കം.

നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ കോവിഡ് -19 വാക്‌സിനേഷൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം?
ഈ മെസേജിംഗ് പ്ലാറ്റ്ഫോമിലെ മൈഗവ് കൊറോണ ഹെൽപ് ഡെസ്ക് കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ചു. ഇത് ഹപ്‌ടിക്കിന്റെ എഐ ഫീച്ചറുകളാൽ പ്രവർത്തിപ്പിക്കുകയും ടേൺ.ഇയോ സപ്പോർട്ടും ചെയ്യുന്നു. ഈ മാസം ആദ്യം, മൈഗോവുമായി സഹകരിച്ച് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് വഴി വാക്സിൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾ ഇതുവരെ 32 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

മൈഗവ് ആപ്പ് ഉപയോഗിച്ച് ഒരു കോവിഡ് -19 സ്ലോട്ട് ബുക്ക് ചെയ്യുന്നതെങ്ങനെഎന്ന നോക്കാം ?

ആദ്യം, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് MyGov കൊറോണ ഹെൽപ്പ് ഡെസ്ക് നമ്പർ +91 9013151515 സേവ് ചെയ്യുക.
എന്നിട്ട്, നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലെ കോൺടാക്റ്റ് ലിസ്റ്റ് റീഫ്രഷ് ചെയ്യുക, കൂടാതെ MyGov കൊറോണ ഹെൽപ്പ് ഡെസ്‌ക് ‘Search’ ചെയ്യുക.
വാട്ട്‌സ്ആപ്പിലെ MyGov ഹെൽപ്പ് ഡെസ്ക് നമ്പറിലേക്ക് ‘ബുക്ക് സ്ലോട്ട്’ അയയ്ക്കുക.
നിങ്ങൾക്ക് എസ്എംഎസ് വഴി 6 അക്കമുള്ള ഓടിപി ലഭിക്കും.
നിങ്ങൾക്ക് 1,2,3 ഓപ്ഷനുകൾക്കിടയിൽ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം.
കാണുന്ന ചാറ്റിൽ നിങ്ങളുടെ പിൻ കോഡ് നൽകുക, വാട്ട്‌സ്ആപ്പ് നിങ്ങളുടെ പ്രദേശത്തെ വാക്സിനേഷൻ സെന്ററുകളുടെ ഒരു പട്ടിക കാണിക്കും.
നിങ്ങളുടെ അപ്പോയിന്റ്മെന്റ് ‘Confirm’ ചെയ്യുക. നിങ്ങളുടെ അപ്പോയിന്റ്മെന്റ് ദിവസം വാക്സിനേഷൻ സെന്റർ സന്ദർശിക്കുക.

വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്തോ യാത്ര ചെയ്യുവാൻ ഇപ്പോൾ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടിയേ തീരു. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. എല്ലാവർക്കും അവരുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ വാട്ട്സ്ആപ്പുമായി സഹകരിച്ച് ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മൈഗവ് കൊറോണ ഹെൽപ്പ് ഡെസ്ക് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഇപ്പോൾ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വാട്ട്സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് ഇവിടെ നോക്കാം.


വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈഗോവ് കൊറോണ ഹെൽപ് ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പർ സേവ് ചെയ്യുക. ഫോൺ നമ്പർ: +91 9013151515.
നമ്പർ സേവ് ചെയ്‌ത്‌ കഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറക്കുക.
ഈ കോൺടാക്റ്റ് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ തിരയുക.
ആ ചാറ്റ് തുറക്കുക.
നൽകിയിട്ടുള്ള സ്പേസിൽ ‘Download Certificate’ എന്ന് ടൈപ്പ് ചെയ്യുക.
വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറ് അക്കമുള്ള ഓടിപി അയയ്ക്കും.
ആ ഓടിപി നമ്പർ പരിശോധിച്ച് അത് കൊടുക്കുക.
ചാറ്റ്ബോട്ട് നിങ്ങളുടെ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പിൽ അയയ്ക്കും, നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
വാട്ട്‌സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്‌കിൽ ഉപയോക്താക്കൾക്ക് അടുത്തുള്ള വാക്‌സിനേഷൻ സെന്റർ കണ്ടെത്താനും ആപ്പിൽ നിന്ന് അവരുടെ വാക്‌സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഇപ്പോൾ സാധിക്കും.

രാജ്യം ഇതുവരെ 58.8 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വാക്സിന്റെ അഭാവത്തില്‍ രാജ്യത്ത് വാക്സിനേഷന്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെടുമ്ബോഴും ഈ വര്‍ഷം അവസാനത്തോടെ 108 കോടി മുതിര്‍ന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച, മുതിര്‍ന്നവര്‍ക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അടിയന്തിര ഉപയോഗത്തിനായി സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് ഡിഎന്‍എ വാക്സിന് അംഗീകാരം ലഭിച്ചിരുന്നു. ഇതിനൊപ്പം മൂന്നാംതരംഗ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുള്ള നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍-ജനുവരി മാസത്തോടെ കമ്ബനി 3-5 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്ന് കഡില ഹെല്‍ത്ത്‌കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷര്‍വില്‍ പട്ടേല്‍ പറഞ്ഞു. ഒക്ടോബറോടെ പ്രതിമാസം 1 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles