തിരുവനന്തപുരം: ഇത് 1975 അല്ല എന്ന് കോണ്ഗ്രസ്സ് നേത്യത്വം പ്രത്യേകിച്ച് സോണിയയും മക്കളും മനസ്സിലാക്കിയാല് നന്നെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. മാദ്ധ്യമ പ്രവര്ത്തകന് അര്ണാബ് ഗോസ്വാമി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില് വാലില്തൂങ്ങിയുള്ള ഭരണസ്വാധീനം കൊണ്ട് സത്യസന്ധമായി കാര്യങ്ങള് അന്വേഷിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവര്ത്തകരെ ഇല്ലാതാക്കാമെന്ന് കരുതരുത്. അര്ദ്ധരാത്രിയില് 12 മണിക്ക് ശേഷം ജോലി കഴിഞ്ഞ് ഭാര്യയുമായി സ്റ്റുഡിയോയില് നിന്ന് മടങ്ങിയ അര്ണാബിനെ വീടിന്റെ സമീപത്ത് വച്ച് മോട്ടോര് സൈക്കിളില് പിന്തുടര്ന്ന മുംബൈയിലുള്ള യൂത്ത് കോണ്ഗ്രസ്സുകരാണ് അക്രമം നടത്തിയത്.
അദ്ദേഹത്തിന്റെ കാറിന് നേരെ നടന്ന അക്രമം സുരക്ഷാ ഉദ്യോഗസ്ഥര് തടഞ്ഞില്ലായിരുന്നങ്കില് ലോകത്തിന് സത്യസന്ധനായ ഒരു മാദ്ധ്യമ പ്രവര്ത്തകനെ നഷ്ടപ്പെടുമായിരുന്നു. റിപ്പബ്ളിക് ചാനലിലൂടെ അര്ണാബ് ഉയര്ത്തുന്ന ചോദ്യങ്ങള്ക്ക് ഉത്തരം പറയാന് മുട്ടുന്ന കോണ്ഗ്രസ്സ് ക്രിമിനല് സംഘത്തെ ഉപയോഗിച്ച് സത്യത്തെ മൂടാന് ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
പത്ത് മണിക്കൂര് കഴിഞ്ഞാണ് അര്ണാബിനെതിരെയുള്ള കേസ്സില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുള്ളത് ,മാത്രമല്ല പ്രധാന വകുപ്പുകള് ചേര്ത്തിട്ടുമില്ല. എഫ്ഐആറില് യൂത്ത് കോണ്ഗ്രസ്സുകാരുടെ പേര് പറഞ്ഞിട്ടില്ല .
രേഖാമൂലം ചിത്രങ്ങള് സഹിതം പരാതി കൊടുത്തിട്ടും രാജ്യം അറിയുന്ന ഒരു മാദ്ധ്യമ പ്രവര്ത്തകന്റെ പരാതിയില് ഇതാണ് നടക്കുന്നതെങ്കില് കോണ്ഗ്രസ്സ് ഭരണത്തില് പാവപ്പെട്ടവരുടെ സ്ഥിതി എന്താകും. ഇത് അപലപനിയമാണ്.
ബിജെപി അതി ശക്തമായി ഈ അക്രമത്തേയും കോണ്ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയെയും പോലിസിന്റെ നിരുത്തരവാദ സമീപനത്തെയും അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…