Friday, May 17, 2024
spot_img

വാലിൽ തൂങ്ങുന്ന രാഷ്ട്രീയ സ്വാധീനം കോൺഗ്രസ് കൈയ്യിൽ വച്ചാൽ മതിയെന്ന് കേരള ബിജെപി

തിരുവനന്തപുരം: ഇത് 1975 അല്ല എന്ന് കോണ്‍ഗ്രസ്സ് നേത്യത്വം പ്രത്യേകിച്ച് സോണിയയും മക്കളും മനസ്സിലാക്കിയാല്‍ നന്നെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ വാലില്‍തൂങ്ങിയുള്ള ഭരണസ്വാധീനം കൊണ്ട് സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കാമെന്ന് കരുതരുത്. അര്‍ദ്ധരാത്രിയില്‍ 12 മണിക്ക് ശേഷം ജോലി കഴിഞ്ഞ് ഭാര്യയുമായി സ്റ്റുഡിയോയില്‍ നിന്ന് മടങ്ങിയ അര്‍ണാബിനെ വീടിന്റെ സമീപത്ത് വച്ച് മോട്ടോര്‍ സൈക്കിളില്‍ പിന്‍തുടര്‍ന്ന മുംബൈയിലുള്ള യൂത്ത് കോണ്‍ഗ്രസ്സുകരാണ് അക്രമം നടത്തിയത്.

അദ്ദേഹത്തിന്റെ കാറിന് നേരെ നടന്ന അക്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലായിരുന്നങ്കില്‍ ലോകത്തിന് സത്യസന്ധനായ ഒരു മാദ്ധ്യമ പ്രവര്‍ത്തകനെ നഷ്ടപ്പെടുമായിരുന്നു. റിപ്പബ്‌ളിക് ചാനലിലൂടെ അര്‍ണാബ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുട്ടുന്ന കോണ്‍ഗ്രസ്സ് ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് സത്യത്തെ മൂടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് അര്‍ണാബിനെതിരെയുള്ള കേസ്സില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ,മാത്രമല്ല പ്രധാന വകുപ്പുകള്‍ ചേര്‍ത്തിട്ടുമില്ല. എഫ്‌ഐആറില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ പേര് പറഞ്ഞിട്ടില്ല .

രേഖാമൂലം ചിത്രങ്ങള്‍ സഹിതം പരാതി കൊടുത്തിട്ടും രാജ്യം അറിയുന്ന ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ പരാതിയില്‍ ഇതാണ് നടക്കുന്നതെങ്കില്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ പാവപ്പെട്ടവരുടെ സ്ഥിതി എന്താകും. ഇത് അപലപനിയമാണ്.

ബിജെപി അതി ശക്തമായി ഈ അക്രമത്തേയും കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധതയെയും പോലിസിന്റെ നിരുത്തരവാദ സമീപനത്തെയും അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles