Tuesday, January 6, 2026

വീട്ടിലിരിക്കാൻ ‘ക്വാറൻ്റൈൻ ‘ തന്ത്രവുമായി കൂടത്തായി ജോളി; ഇനി ആരെ കൊല്ലാനാണ്?

കോഴിക്കോട് :വീട്ടില്‍ ക്വാറന്റീനില്‍ കഴിയാന്‍ അനുമതി ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ വിചാരണ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താത്പര്യമുള്ള വിചാരണ തടവുകാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആറ് കൊലപാതക കേസില്‍ പ്രതിയായ ജോളിക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ പോവാനുള്ള അനുവാദം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കേസുകളിലെയും കുറ്റപത്രവും രേഖകളും തൊണ്ടി മുതലും കോടതിയില്‍ എത്തിച്ചെങ്കിലും ലോക്ക് ഡൗണ്‍ ആയതിനാല്‍ തുടര്‍ നടപടികള്‍ക്ക് തടസം നേരിട്ടിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Related Articles

Latest Articles