Tuesday, October 20, 2026

വീണ്ടും ആശങ്ക, മൂന്നുപേർ കൂടി ഐസൊലേഷനിൽ

പത്തനംതിട്ട: കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്.

സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചു. .

വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളാ അതിര്‍ത്തികളടഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക . കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല.

Related Articles

Latest Articles