Wednesday, May 15, 2024
spot_img

വോട്ട് വിളവെടുപ്പിനായി മുഖ്യമന്ത്രി തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: വോട്ട് വിളവെടുപ്പിനായി തീവ്രവാദികളോട് കൂട്ട് നിന്നാൽ കേരളം കനത്ത വില നൽകേണ്ടി വരുമെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ.അൽ ഖ്വയ്ദയ്ക്കും താലിബാനും വേണ്ടി റിക്രൂട്ട് നടത്തുന്നു എന്ന കാരണത്താൽ അമേരിക്ക എന്നും ജാഗ്രതയോടെ നിരീക്ഷിച്ച സംഘടനയാണ് തബ് ലീഗ് ജമാ അത്തെ. അവരുടെ ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാകുകയാണ് .കേരളത്തിൻ്റെ ആഭ്യന്തര വകുപ്പും അന്വേഷണം ശക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.

വോട്ട് വിളവെടുപ്പിനായി തീവ്രവാദികളോട് കൂട്ട് നിന്നാൽ കേരളം കനത്ത വില നൽകേണ്ടി വരും.മുഖ്യമന്ത്രിക്ക് തീവ്രവാദി സംഘടനകളോടുള്ള മൃതു സമീപനത്തിന് കിട്ടിയ കപ്പാണ് അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനം നടത്തിയ മലയാളിയെന്ന് മറക്കല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles