Wednesday, May 15, 2024
spot_img

ശിവശങ്കറിന്റെ തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അൽപ്പ സമയത്തിനകം; എൻ ഐ എ ഓഫിസിലെത്തി

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അൽപസയമത്തിനകം വീണ്ടും ചോദ്യം ചെയ്യും. എൻ ഐ എ ഉദ്യോഗസ്ഥര്‍ ഓഫീലിലെത്തിയിട്ടുണ്ട്. എൻഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതൽ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവരന് സംഘത്തിലുള്ളത് .

അധികം വൈകാതെ തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ആരംഭിക്കും. മൊഴികളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുക . ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും എം ശിവശങ്കറിന് പ്രതികളുമായി ബന്ധത്തിന്‍റെ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുകയാണ് എൻ ഐ എ .

Related Articles

Latest Articles