തിരുവനന്തപുരം : കോവിഡ്19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരയിലെ ഉത്സവ പരിപാടികൾ നിർത്തിവച്ചു.മാര്‍ച്ച് 26ആം തീയതി മുതല്‍ ഏപ്രില്‍ 1 വരെ നടത്താനിരുന്ന ഉത്സവപരിപാടികളാണ് നിർത്തിവച്ചത് .
കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും സംസ്ഥാന ആഭ്യന്തര ആരോഗ്യ വകുപ്പുകളുടേയും നിർദേശ പ്രകാരമാണ് ഉത്സവ പരിപാടികൾ നിർത്തിവച്ചത്.മഹോത്സവം തുടങ്ങേണ്ടിയിരുന്ന 26 ന് പരിഹാര പൂജകൾ മാത്രമേ ഉണ്ടായിരിക്കൂ.കൂടാതെ ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതുവരെ ക്ഷേത്ര ദർശനം ഉണ്ടായിരിക്കുകയില്ലെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു.

