Thursday, May 16, 2024
spot_img

ശ്രീ രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്

ദില്ലി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. രാമക്ഷേത്രത്തി​​െന്‍റ തറക്കല്ലിടല്‍ ചടങ്ങിന്റെ വേളയിൽ ആണ് അദ്ദേഹം ട്വിറ്ററിലൂടെ എല്ലാവർക്കും ആശംസ നേര്‍ന്നത്​.

”അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍. നിയമ വിധേയമായി നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്​ചയദാര്‍ഢ്യത്തെയും നിര്‍വചിക്കുന്നു. ഇത് രാമരാജ്യത്തി​​െന്‍റ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകും” എന്നായിരുന്നു അദ്ദേഹത്തി​​െന്‍റ ട്വീറ്റ്​.

https://twitter.com/rashtrapatibhvn/status/1290914740537974784

Related Articles

Latest Articles