തിരുവനന്തപുരം : മനുഷ്യന്റെ ശ്വാസഗതിയിലൂടെയും അതിന്റെ നിയന്ത്രണപ്രക്രിയയിലൂടെയും,ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുകയും,നിലനിര്‍ത്തുകയും ചെയ്യാം എന്ന് ഭാരതീയ പാരമ്പര്യ ശാസ്ത്രരീതികളും ഒപ്പം ആധുനിക വൈദ്യശാസ്ത്രവും വ്യക്തമാക്കുന്നു.ഈ പ്രത്യേക വിഷയത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) ദി ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സഹകരണത്തോടുകൂടി പ്രത്യേക വര്‍ക്ക് ഷോപ്പ് നടത്തി.
ആര്‍ട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര വിഭാഗം മേധാവി സ്വാമി സദ്യോജ്യാത ജി വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്കി.ബിയോണ്ട് ബ്രീത്ത് എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പങ്കെടുത്തു.കെഎച്ചഎന്‍എ ഭാരവാഹികള്‍, ആത്മീയ മേഖലകളിലെ പ്രമുഖകര്‍ തുടങ്ങിയവരും വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി.

