Saturday, December 13, 2025

ശ്വാസഗതിയിലൂടെ രോഗങ്ങളെ അകറ്റാം, ആത്മീയാചാര്യൻ ശ്രീ എം

നമ്മുടെ ജീവിതരീതികളും, ശീലങ്ങളും, ആരോഗ്യ കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ആത്മീയാചാര്യൻ ശ്രീ എം അഭിപ്രായപ്പെട്ടു. ശ്വാസോച്ഛ്വാസ ഗതികളും അതിൽ പ്രധാനപ്പെട്ടവയനാണെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ദീർഘമായി ശ്വാസം എടുക്കണം, എങ്കിലെ ശ്വാസകോശങ്ങൾ ജീവവായുവിൽ നിറയുകയൊള്ളൂ. അതുപോലെ ശ്വാസം പുറത്തേക്കുവിടുന്നതും ദീർഘമായിത്തന്നെ വേണം. കൊറോണ വൈറസ് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്, ഇതിനെ തടയാൻ ദീർഘശ്വാസം എടുക്കുകയും, പുറത്തേക്ക് വിടുകയും വേണം. ഇത് ശാസ്ത്രീയമായി തെളിഞ്ഞ സത്യങ്ങളാണെന്നും ശ്രീ എം വ്യക്തമാക്കി. ശ്വാസനാളങ്ങളുടെ പേശി ബലപ്പെടുത്താനും അതുവഴി ശരീരത്തിന്റെ രോഗ പ്രതിരോദശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസഗതിയുടെ രീതികൾ പ്രവർത്തിച്ചു കാണിച്ചു കൊണ്ടുള്ള രീതികൾ വിവരിക്കുന്ന, അദ്ദേഹത്തിൻ്റെ യൂട്യൂബ് വീഡിയോയിൽ സംസാരിക്കുകയായിരുന്നു ശ്രീ എം.

Related Articles

Latest Articles