കൊച്ചി;- താൻ തട്ടിപ്പിനിരയായ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിനു പിന്നാലെ കേസിൽ സിനിമ മേഖലയിലുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ. ഇതിന്റെ പിന്നിൽ മലയാള സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
ഇതുവരെ നാല് പ്രതികളാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്ക് നടിയുടെ മൊബൈൽ നമ്പർ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്ത വരുത്തേണ്ടത് അനിവാര്യമാണ്. നേരത്തെ നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായതാണ്. അതുകൊണ്ട് തന്നെ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കമ്മീഷണർ അറിയിച്ചു .
അതേസമയം, ഷംന കാസിമിന് പരിപൂർണ പ്രഖ്യാപിച്ച് താര സംഘടന ‘അമ്മ’. നിയമനടപടികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ തങ്ങൾ നൽകാൻ തയാറാണെന്ന് സംഘടനാ.
നേരത്തെ, തട്ടിപ്പിന്റെ വിവരം നടി വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികൾക്കെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത് വന്നിരുന്നു .രണ്ടുമോഡലുകളാണ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു.പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…