Monday, May 20, 2024
spot_img

ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്…അന്വേഷണ പരിധിയില്‍ സിനിമാ മേഖലയിലുള്ളവരും ഉള്‍പ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ…

കൊച്ചി;- താൻ തട്ടിപ്പിനിരയായ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിനു പിന്നാലെ കേസിൽ സിനിമ മേഖലയിലുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ. ഇതിന്റെ പിന്നിൽ മലയാള സിനിമ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു .

ഇതുവരെ നാല് പ്രതികളാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്ക് നടിയുടെ മൊബൈൽ നമ്പർ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്ത വരുത്തേണ്ടത് അനിവാര്യമാണ്. നേരത്തെ നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായതാണ്. അതുകൊണ്ട് തന്നെ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കമ്മീഷണർ അറിയിച്ചു .

അതേസമയം, ഷംന കാസിമിന് പരിപൂർണ പ്രഖ്യാപിച്ച് താര സംഘടന ‘അമ്മ’. നിയമനടപടികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ തങ്ങൾ നൽകാൻ തയാറാണെന്ന് സംഘടനാ.
നേരത്തെ, തട്ടിപ്പിന്റെ വിവരം നടി വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികൾക്കെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത് വന്നിരുന്നു .രണ്ടുമോഡലുകളാണ് പ്രതികള്‍ക്കെതിരെ മരട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വർണവും തട്ടിയെടുത്തു.പരാതികളില്‍ പൊലീസ് ഇന്ന് കേസെടുക്കും

Related Articles

Latest Articles