Sunday, June 16, 2024
spot_img

സംസ്ഥാനം പ്രളയ ഭീതിയിൽ; കണ്ണൂരിലും കാസർഗോഡിലും ഉരുൾപൊട്ടൽ ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഡാമുകൾ നിറയുകയും , നദികള്‍ കരകവിഞ്ഞതോടെയും വീണ്ടും പ്രളയ ഭീതിയിലാകുകയാണ് സംസ്ഥാനം.
കനത്ത മഴയെ തുടര്‍ന്ന് പമ്പ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ വെള‌ളം കയറി. പുത്തന്‍കാവ് ഭാഗത്താണ് വെള‌ളം കയറിയിരിക്കുന്നത്. പമ്പ നദീ തിരത്തെ ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലും വെള‌ളം കയറുകയാണ്. പത്തനംതിട്ട ജില്ലയിലും പ്രളയ സമാനമായ സാഹചര്യമാണ്. പമ്പ ത്രിവേണിയില്‍ വെള‌ളം കയറി.ശബരിമല പാതയില്‍ പലയിടത്തും മണ്ണിടിച്ചിലും ഉണ്ട്. മണിയാര്‍, മൂഴിയാര്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നു.

കണ്ണൂര്‍ പയ്യാവൂരിലെ ചീയപ്പാറയിലും, കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ തുമ്പോടിയിലും ഉരുള്‍പൊട്ടി. കോഴിക്കോട് കോടഞ്ചേരി തേവര്‍മലയില്‍ ഉരുള്‍പൊട്ടി പാറയും മരങ്ങളും റോഡിലേക്ക് വീണ് തെയ്യപ്പാറ റോഡ് ഗതാഗതം തടസപ്പെട്ടു. അതേ സമയം വയനാട്ടില്‍ മഴയ്‌ക്ക് അല്‍പം കുറവുണ്ട്. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ അതിശക്തമായ മഴയാണ് ഉണ്ടാകുക എന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,മലപ്പുറം, കോഴിക്കോട്,കണ്ണൂ‌ര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെ‌ള‌ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. മണിമലയാറിലും നീരൊഴുക്ക് ശക്തമാണ്.

കോട്ടയം ജില്ലയില്‍ മഴ കെടുതി രൂക്ഷമാണ്. കനത്ത മഴ പെയ്‌ത പൂഞ്ഞാറില്‍ ഇന്നലെ 150 മി.മി മഴ ലഭിച്ചു. വെള‌ളപ്പൊക്കത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ട പാലായില്‍ ഇന്ന് വെള‌ളം ഇറങ്ങിത്തുടങ്ങി. മദ്ധ്യകേരളത്തില്‍ പലഭാഗത്തും ഇന്ന് നേരിയ മഴ കുറവുണ്ട്. നദികളിലെ ജലനിരപ്പ് അല്‍പം ശമനമായി

Related Articles

Latest Articles