Sunday, April 28, 2024
spot_img

കോവിഡ് പടയോട്ടം തുടരുന്നു; ലോകത്ത് 1.41 കോടി കോവിഡ് രോഗികള്‍;മരണം ആറ് ലക്ഷത്തിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം ആറ് ലക്ഷ്യത്തിലേക്ക് . വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 598,447 പേർ മരിച്ചു ഇതുവരെ 14,176,006 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 8,440,596 പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സ്ഥിതി ഗുരുതരമായിരിക്കുന്നത് . 24 മണിക്കൂറിനിടെ അമേരിക്കയിൽ 67000ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,766,605 ആയി. 141,977 പേരാണ് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,733,847 പേർ സുഖം പ്രാപിച്ചു. ബ്രിസീലിലും സ്ഥിതി ആശങ്കാജനകമാണ്. 2,048,697 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 77,932 ആയി ഉയർന്നു. 1,366,775 പേർ രോഗമുക്തി നേടി.

അതേസമയം , ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,040,457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 26,285 ആയി. 654,078 പേർ സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തെ 80 ശതമാനം രോഗബാധിതരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐ.സി.യുവിലുള്ളത് 1.94 ശതമാനം മാത്രമാണ്. വെന്റിലേറ്ററിലുള്ളത് 0.35 ശതമാനം. ഓക്‌സിജൻ പിന്തുണയോടെ കഴിയുന്നത് 2.81 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 63.33 ശതമാനമായി ഉയർന്നു.

Related Articles

Latest Articles