തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് പത്ത് പേര്‍ക്കും പാലക്കാട് എട്ട് പേര്‍ക്കും ആലപ്പുഴയില്‍ ഏഴ് പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രണ്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.മഹാരാഷ്ട്രയില്‍നിന്നെത്തിയ 16 പേര്‍ക്കും തമിഴ്‌നാട്ടില്‍നിന്നെത്തിയ അഞ്ച് പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറത്ത് ആറ് പേരും കാസര്‍ഗോട്ട് രണ്ട് പേരും വയനാട്, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 1,004 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 445 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീടുകളിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംസ്ഥാനത്ത് 58,866 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 56,558 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9,095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8,541 സാമ്പിളുകള്‍ നെഗറ്റീവ് ആയി.കൂടാതെ പുതുതായി 13 ഹോട്ട്സപോട്ടുകള്‍ നിലവില്‍ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…