Tuesday, May 21, 2024
spot_img

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 1000 കടന്നു, ഇന്ന് 40 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് പത്ത് പേര്‍ക്കും പാലക്കാട് എട്ട് പേര്‍ക്കും ആലപ്പുഴയില്‍ ഏഴ് പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രണ്ട് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഒന്‍പത് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.മഹാരാഷ്ട്രയില്‍നിന്നെത്തിയ 16 പേര്‍ക്കും തമിഴ്‌നാട്ടില്‍നിന്നെത്തിയ അഞ്ച് പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. മലപ്പുറത്ത് ആറ് പേരും കാസര്‍ഗോട്ട് രണ്ട് പേരും വയനാട്, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ 1,004 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 445 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,940 പേര്‍ വീടുകളിലും 892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംസ്ഥാനത്ത് 58,866 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 56,558 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9,095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8,541 സാമ്പിളുകള്‍ നെഗറ്റീവ് ആയി.കൂടാതെ പുതുതായി 13 ഹോട്ട്സപോട്ടുകള്‍ നിലവില്‍ വന്നു. പാലക്കാട് 10, തിരുവനന്തപുരം 3 എന്നിവയാണ് പുതുതായി വന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 81 ആയി.

Related Articles

Latest Articles