Thursday, May 16, 2024
spot_img

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശിനി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. അർബുദ രോഗബാധിതയായിരുന്ന ആമിന വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തുമ്പോള്‍ ആമിനയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിരുന്നു. കോവിഡ് ബാധ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരില്‍നിന്ന് സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

Related Articles

Latest Articles