തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച് നടപ്പാക്കാനൊരുങ്ങുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.