Tuesday, May 21, 2024
spot_img

സമ്പർക്കവ്യാപന ഭീഷണിയിൽ തലസ്ഥാനം;ആശങ്ക, നിയന്ത്രണം

തിരുവനന്തപുരം ;- ഇന്ന് മുതൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കർശന നിയന്ത്രണം . തിരുവനന്തപുരം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് . സമ്പർക്കത്തിലൂടെ രോഗ്യ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റുകളിലും മാളുകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും .

നഗരത്തിൽ ഭരണ സിരാകേന്ദ്രം ഉൾപ്പെടെയുള്ള കാര്യാലയങ്ങളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . തിരക്കേറിയ പ്രദേശങ്ങളായ ചാല, പാളയം എന്നീ മാർക്കറ്റുകളിൽ കടകൾ തുറക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും . തിങ്കൾ , ചൊവ്വ, വെള്ളി ,ശനി ദിവസങ്ങളിൽ , പച്ചക്കറി, പഴ കടകൾ തുറന്നു പ്രവർത്തിക്കും . പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. ഇതിനിടെ, കട്ടാക്കടയിലെ 10 വാർഡുകളെ കണ്ടെയ്മെമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. 3, 5, 7, 8, 16, 17, 18, 19, 20, 21, വാർഡുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

Related Articles

Latest Articles