Monday, May 13, 2024
spot_img

സഹിക്കാനാകാതെ തെമ്മാടിത്തരവുമായി സഖാക്കളും വൈദ്യുതി ബോർഡും; സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഇന്നലെ രാത്രി മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. കണ്ണൂർ , കാസർഗോഡ് ജില്ലകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയും കാറ്റും മൂലമാണ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതെന്നാണ് കെ എസ് ഇ ബി നൽകുന്നത് വിശദീകരണം. എന്നാൽ, അയോധ്യയിലെ ശ്രീരാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ തത്സമയ സംപ്രേക്ഷണ ജനങ്ങൾ കാണാതിരിക്കാൻ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിപ്പിച്ചതെന്ന ശക്തമായ ആരോപണം ഉയരുകയാണ്.

കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതലായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സൂചന. ഇതേ തുടർന്ന്, ജില്ലയിലെ കെ എസ് ഇ ബി ക്കെതിരെ പ്രതിഷേധം ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ,വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിന്റെ പിന്നിൽ, സിപിഎമ്മിന്റെ കൈകളാണ് പ്രവർത്തിച്ചിരിക്കുന്നതെന്ന് വ്യാപകമായി ആരോപണം ഉയരുകയാണ്. നേരത്തെ രാമക്ഷേത്രത്തിന് അനുകൂല വിധി രാജ്യത്തിൻറെ പരമോന്നത കോടതി പുറപ്പെടുവിച്ചപ്പോഴും സി പിഎം തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതിനു പിന്നിലും സിപിഎം തന്നെയാണെന്നാണ് ആരോപണം.

ലോകമെമ്പാടുമുള്ള ഭാരതീയർ ചരിത്ര മുഹൂർത്തതിനായി കാത്തിരിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Related Articles

Latest Articles