ചെന്നൈ :നടി രമ്യാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു മദ്യ കുപ്പികൾ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഇസിആർ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാർ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. 8 മദ്യ കുപ്പികളും 2 ക്രെയ്റ്റ് ബീർ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു.

ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു പന്നീട് ജാമ്യത്തിൽ വിട്ടു. കോവിഡ് ലോക്ഡൗൺ നിലവിലുള്ളതിനാൽ ചെന്നൈയിൽ മദ്യ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. മറ്റു ജില്ലകളിൽ മദ്യക്കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു.

