Monday, May 20, 2024
spot_img

സെക്രട്ടേറിയേറ്റിലേക്ക് ഇനി ആനവണ്ടിയിൽ പോകാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായുള്ള പ്രത്യേക സര്‍വീസ് ആണ് ആരംഭിച്ചത്. ഒന്‍പത് സര്‍വീസുകളായിരിക്കും ഉണ്ടാവുക. രാവിലെ 8.50 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ലോക്ക്ഡൗണ്‍ കാലത്ത് ജീവനക്കാരുടെ നിരന്തര അപേക്ഷ പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിച്ചത്.

സര്‍വീസുകള്‍ നടത്തുന്ന ബസുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചിട്ടുണ്ട്. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും സര്‍വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. പണമിടപാട് ഒഴിവാക്കാന്‍ പ്രീ പെയ്ഡ് കാര്‍ഡും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.

Related Articles

Latest Articles