Saturday, October 10, 2026

ജയ്ഷെ മുഹമദിൻ്റെ കളിയൊന്നും ഇങ്ങോട്ട് വേണ്ട. സൈന്യം അതീവ ജാഗ്രതയിൽ

ജമ്മുകാശ്മീര്‍: പാക്ക് നിയന്ത്രിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാശ്മീരില്‍ സൈന്യം അതീവ ജാഗ്രതയില്‍. സംസ്ഥാനത്തിന്റെ മര്‍മ്മ ഭാഗങ്ങളില്‍ ബോംബ് സ്‌ക്വാഡ് രംഗത്തിറങ്ങിയിട്ടുണ്ട്.

പുല്‍വാമയില്‍ സംഭവിച്ച പോലെയൊരു ചാവേര്‍ ആക്രമണ നീക്കമാണ് സൈന്യം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച റിയാസ് നായ്കുവിന്റെ സ്ഥാനത്തേക്ക് ഹിസ്ബുള്‍ മുജാഹിദീന്‍ പുതിയ കമാന്‍ഡറായി ഗാസി ഹൈദര്‍ എന്നറിയപ്പെടുന്ന സൈഫുള്ള മിര്‍ നിയമിതനായി.

ഇത് സുരക്ഷാ സേനകള്‍ ഗൗരവത്തോടെയാണ് കാണുന്നത്. റിയാസിന്റെ വധത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles