Saturday, January 10, 2026

സെൻസെക്സ് ഉയരുന്നു. ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം . നിഫ്റ്റി 10,100ന് മുകളിലെത്തി. സെന്‍സെക്‌സ് 317 പോയന്റ് നേട്ടത്തില്‍ 34,297ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 10131ലുമാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, ഗ്രാസിം, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റാന്‍ കമ്പനി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടിസിഎസ്, ബജാജ് ഓട്ടോ, ബിപിസിഎല്‍, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, സിപ്ല, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

Related Articles

Latest Articles