Monday, May 20, 2024
spot_img

സ്പ്രിങ്ക്ളര്‍ അഴിമതിയിടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊറോണ ഭീഷണിക്കിടെ സര്‍ക്കാര്‍ നടത്തുന്ന വന്‍ അഴിമതിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് രോഗികളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്തിലൂടെ നടന്നത്.

അമേരിക്കയില്‍ ഡാറ്റാ വിവാദത്തില്‍ പെടുകയും കേസിലാകുകയും ചെയ്ത കമ്പനിയാണ് സ്പ്രിങ്ക്ളര്‍. സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയെ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ട്.

രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് വില്പന നടത്തുന്നതിലൂടെ വന്‍ സാമ്പത്തികനേട്ടം വിദേശകമ്പനിക്ക് ഉണ്ടാകാം. അഴിമതി വ്യക്തമായിട്ടും വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഇതിനെ കാണുന്നത്.

സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റിലേക്ക് ഇതിനോടകം വിവരങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഗുരുതരമായ ഈ ഇടപാടിനു പിന്നിലുള്ള ഉദ്ദേശ്യത്തെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. അടിയന്തര അന്വേഷണം അനിവാര്യമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles