Friday, May 3, 2024
spot_img

സ്പ്രിൻക്ലറിൽ സർക്കാരിനെ കടിച്ചു കുടഞ്ഞ് കോടതി, പ്രശ്നമുണ്ടാക്കരുതെന്ന് താക്കീത്

കൊച്ചി: സ്പ്രിന്‍ക്ളര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി ഹൈക്കോടതി. കരാര്‍ അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യങ്ങള്‍ പ്രശ്നം ഉണ്ടാക്കാന്‍ ഉള്ളതല്ലെന്നും കോടതി പരാമര്‍ശിച്ചു.

കാര്യങ്ങള്‍ മൂടിവച്ച് പറയരുതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു. ബിഗ് ഡാറ്റ എന്തിനെന്നും കോടതി ചോദിച്ചു. അഞ്ച് ലക്ഷം പേരുടെ ഡാറ്റ എങ്ങനെയാണ് ബിഗ് ഡാറ്റ ആയി കരുതുന്നെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡാറ്റ ചോര്‍ച്ചയുള്‍പ്പടെ ആരോപണം ഉയര്‍ന്ന സ്പ്രിന്‍ക്ളര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.

ഡാറ്റ ചോര്‍ച്ച ഉണ്ടായാല്‍ ഇന്ത്യയില്‍ കേസ് കൊടുക്കാമെന്ന് സര്‍ക്കാര്‍ വാദിച്ചു. ആര്‍ക്കെതിരെ കേസ് നല്‍കാമെന്നാണ് പറയുന്നതെന്നായിരുന്നു കോടതിയുടെ തിരിച്ചുള്ള ചോദ്യം. കാര്യങ്ങള്‍ ഇത്ര ലാഘവത്തോടെ കാണരുത്. ഏപ്രില്‍ നാലുവരെ ഡാറ്റ ചോര്‍ന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും.

ഡാറ്റ വിവരം ജനങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയോ. എങ്ങനെയാണ് ഡാറ്റാ ശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിക്ളറിനെ തിരഞ്ഞെടുത്തത്. സ്പ്രിക്ളറിനെ തിരഞ്ഞെടുക്കാനുണ്ടായിരുന്ന സാഹചര്യം എന്തായിരുന്നു. എങ്ങനെയാണ് കമ്പനിയെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. അതിന്റെ മാനദണ്ഡം എന്തായിരുന്നു. എന്ത് കൊണ്ട് ഇന്ത്യന്‍ ടെക്നോളജി ഉപയോഗിച്ചില്ലെന്നും കോടതി ചോദിച്ചു.

കരാര്‍ലംഘനം ഉണ്ടായാല്‍ അമേരിക്കയില്‍ പോയി പൗരന്മാര്‍ക്ക് കേസ് നടത്തേണ്ട സാഹചര്യം വരുമോ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് കരുതേണ്ടത്. എങ്ങനെയാണ് കമ്പനിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തി.

ഡാറ്റയേക്കാള്‍ വലുത് ജീവനാണ് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. ഐടി വകുപ്പ് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിയമവകുപ്പിനോട് ഉപദേശം തേടണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയെ സൈബര്‍ വിദഗ്ധയായ അഭിഭാഷകയെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയത്.

സ്പ്രിന്‍ക്ളറില്‍ സര്‍ക്കാരിനെ കടിച്ചുകുടഞ്ഞ് ഹൈക്കോടതി: അസാധാരണ സാഹചര്യങ്ങള്‍ പ്രശ്നം ഉണ്ടാക്കാനുള്ളതല്ല

Previous article
Next article

Related Articles

Latest Articles