Thursday, October 8, 2026

സൗജന്യ റേഷന്‍ ആദ്യദിനം വാങ്ങിയത് 83,509 കാര്‍ഡുടമകള്‍

കോട്ടയം : സൗജന്യ റേഷൻനൽകുന്ന ആദ്യ ദിനമായ ഇന്നലെ സൗജന്യ റേഷന്‍ വാങ്ങിയത് 83,509 കാര്‍ഡുടമകള്‍. ജില്ലയില്‍ ആകെ 5,14,568 കാര്‍ഡുടമകളാണുള്ളത്. മിക്ക സ്ഥലങ്ങളിലും ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കി.

അങ്ങനെ സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം കാര്യമായ പ്രശ്നങ്ങളില്ലാതെ അവസാനിച്ചു.

951 റേഷന്‍ കടകളിലൂടെ 13,906 ക്വിന്‍റല്‍ അരിയും 1,582 ക്വിന്‍റല്‍ ഗോതമ്ബുമാണ് വിതരണം ചെയ്തത്.

Related Articles

Latest Articles