Thursday, April 18, 2024
spot_img

പോത്തൻകോട്, നിയന്ത്രണത്തിൽ ഇളവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്. കൊവിഡ് ബാധിച്ച് മരിച്ച ആള്‍ക്ക് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ തീരുമാനം ഒന്നും ആയിരുന്നില്ല. മാത്രമല്ല ഇദ്ദേഹം ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുക കൂടി ചെയ്തതോടെയാണ് പോത്തന്‍കോട് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.

പ്രദേശം പൂര്‍ണ്ണമായും അടച്ച് ആളുകളെ നിരീക്ഷണത്തിലാക്കിയ കടുത്ത നിന്ത്രണത്തില്‍ ഇളവ് വരുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. പോത്തന്‍കോടിലെയും പരിസരപ്രദേശത്തേയും ആളുകള്‍ നിരീക്ഷണത്തില്‍ തുടരണം. പക്ഷെ അവശ്യ സാധനങ്ങള്‍ വില്‍ക്കന്ന കടകള്‍ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ കളക്ടറാണ് അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത് . സമൂഹ വ്യാപനത്തിന്റെ സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകള്‍ നേഗറ്റീവ് ആയിരുന്നു

Related Articles

Latest Articles