Wednesday, October 7, 2026

സർക്കാർ ക്വാറന്റൈന്‍ ഇനി ഇല്ല; വീടുകൾ ഇനി നിരീക്ഷണ കേന്ദ്രങ്ങൾ

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്കായി ഒരുക്കിയ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കി. വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇനി മുതല്‍ വീടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കി ഉത്തരവിറക്കി.

വീടുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ് ഇറക്കി. വീട്ടില്‍ പോകാന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക് പണം നല്‍കി ക്വാറന്റൈനില്‍ കഴിയാം. പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയാം.

Related Articles

Latest Articles