Tuesday, May 21, 2024
spot_img

സർക്കാർ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീം കോടതി വിധിയെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ക്ഷേത്ര ഭരണത്തിൽ മതേതര സർക്കാരിന് ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവും അവകാശവും ഉണ്ടെന്ന മുൻ സംസ്ഥാനസർക്കാരുകളുടെ നിലപാടിന് ഏറ്റിട്ടുള്ള കനത്ത തിരിച്ചടിയാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധിയെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍.

സ്വാതന്ത്യാനന്തരം ക്ഷേത്ര ഭരണ വ്യവസ്ഥിതി സംബന്ധിച്ചു രാജാവും കേന്ദ്ര സർക്കാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടിക്ക് സാധുത നൽകുന്ന ഈ വിധി ഒട്ടേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടനൽകുന്നുണ്ട്. ഇതോടെ കേരളത്തിലെ ദേവസ്വംബോർഡുകൾക്ക് നിയമ സാധുത ഇല്ലാതായി. കവനന്റ് പ്രകാരം സ്വതന്ത്ര പരമാധികാര ബോർഡ് രൂപീകരിക്കേണ്ടതിന് പകരംസർക്കാർ രാഷ്ട്രീയ നേതാക്കൾ അംഗങ്ങളായ ബോർഡാണ് രൂപീകരിച്ചത്.

പത്മനാഭസ്വാമി ക്ഷേത്ര കേസിലും കേരള സർക്കാർ ഇതേ നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ ഭരണം തങ്ങൾക്ക് വേണമെന്നസർക്കാരിന്റെ വാദം സുപ്രീം കോടതി നിരാകരിക്കുകയും രാജ കുടുംബത്തിന്റെ അധികാരം പുനഃസ്ഥാപിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം. ശബരിമല ആചാര കാര്യത്തിലും സർക്കാർ സ്വീകരിച്ചഏകപക്ഷീയമായ കടന്നുകയറ്റത്തിനെതിരെ ഭക്തജനങ്ങൾ രംഗത്ത് വന്നിരുന്നു. ഇതുപോലെ കേരള സർക്കാർ ക്ഷേത്രസംബന്ധമായി സ്വീകരിച്ച എല്ലാനടപടികളും നിയമവിരുദ്ധമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങൾ രാഷ്ട്രീയ വിമുക്‌തമാക്കണമെന്ന കെ.പി ശങ്കരൻ നായർ കമ്മീഷൻ , കുട്ടികൃഷ്ണ മേനോൻ കമ്മീഷൻതുടങ്ങിയവരുടെ ശുപാര്ശകൾക്ക് കിട്ടിയ അംഗീകാരം കൂടിയാണിത്. കോടതി നിരവധി പ്രാവശ്യം ആവശ്യപ്പെടുകയുംനാളിതുവരെ ഭക്തജനങ്ങൾ പല സന്ദർഭങ്ങളിലായി ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിട്ടും സർക്കാർ ഇതുവരെഅവയ്ക്കൊന്നും വഴങ്ങിയിട്ടില്ല. അവസാനമായി സുപ്രീം കോടതിയും സർക്കാരിന്റെ ഇടപെടൽ ക്ഷേത ഭരണത്തിൽ പാടില്ലെന്ന്വ്യക്തമാക്കിയ ഈ പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണ വ്യവസ്ഥിതി ഉടച്ചു വാർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കാലഹരണപ്പെട്ട ദേവസ്വം നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് ഈ വിധി വ്യക്തമാക്കുന്നു.

സുപ്രീം കോടതി വിധി ക്ഷേത്ര വിശ്വാസികളുടെ വിജയമാണ്. വിശ്വാസത്തിനും ആചാരത്തിനും അനുഷ്ഠാനത്തിനും നിലയും വിലയുമുണ്ടെന്ന് സുപ്രീം കോടതി അടിവരയിട്ട് ഓർമ്മപ്പെടുത്തുന്നു. മതേതര സർക്കാർ മത വിശ്വാസ സങ്കൽപ്പങ്ങളിൽതീർപ്പുകല്പിച്ചു തീരുമാനങ്ങൾ ഭക്തജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന പതിവ് നടപടികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

പത്മനാഭദാസനായിട്ടാണ് തിരുവിതാംകൂർ രാജാവ് ക്ഷേത്ര ഭരണം നടത്തിയത്.വിശ്വാസവും ആചാരവും , സ്വത്തും , ക്ഷേത്രവുംപരിരക്ഷിക്കാൻ രാജാവ് ബാധ്യസ്ഥനായിരുന്നു. തൃപ്പടി ദാനമായി സമർപ്പിച്ചു വിനീതദാസനായി ഭരിച്ച രാജാവ് ഒരിക്കലും ക്ഷേത്രആചാരങ്ങൾ ധ്വംസിച്ചിട്ടില്ല. ഭക്തജന താല്പര്യത്തിനായിരുന്നു പ്രാധാന്യം.

ഈ വിധിയിലൂടെ സുപ്രീം കോടതി ഉയർത്തിപ്പിടിച്ചത് ഭക്തജനങ്ങളുടെ വിശ്വാസവും താല്പര്യവുമാണ്. ആ നിലക്ക് വിധിയെഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പത്മനാഭദാസർക്ക് പത്മനാഭസ്വാമി ക്ഷേത്രം വിട്ടുകിട്ടണമെന്നത് ഭക്തജനങ്ങളുടെ ദീർഘകാല ആവശ്യമാണ്. സർക്കാരിന്റെ ലക്ഷ്യം ക്ഷേത്രത്തിൽ നിന്നും ലാഭമുണ്ടാക്കണമെന്ന വാണിജ്യപരമായ ലക്ഷ്യവും താല്പര്യവുംമാത്രമേയുള്ളു. അതുകൊണ്ടാണ്

സമീപകാലത്തു ശബരിമല തിരുവാഭരണം ഏറ്റെടുക്കാനും ക്ഷേത്രങ്ങളിലെ പാത്രം , വിളക്ക് മറ്റ് സ്വത്തുക്കൾ വിറ്റ്പണമുണ്ടാക്കാനും ദേവസ്വം ബോർഡ്‌ ശ്രമിച്ചത്.

ദേവസ്വം മന്ത്രി സുപ്രീം കോടതി വിധി സ്വാഗതം ചെയ്തതിൽ ആത്മാര്ഥതയുണ്ടെങ്കിൽ സമീപകാലത്തു സർക്കാർ ഏറ്റെടുത്ത ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേതങ്ങൾ ഭക്തജനങ്ങൾക്ക് തിരുച്ചുനല്കണമെന്നും കുമ്മനം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Related Articles

Latest Articles