Monday, June 3, 2024
spot_img

ഹമാസ് കേരളത്തിൽ ? കളമശ്ശേരി ആക്രമണത്തിന് പിന്നിൽ ! | Kalamasseri

കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്ന്ന ഒരു വർത്തയിണിത്. അങേയറ്റം ആശങ്ക ജനകമായ ദൃശ്യനാഗകളും വർത്തകളുമാണ് ഞായറാഴ്ച ദിവസം പുറത്ത് വരുന്നത്. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ 9 . 40 ഓടെയായിരുന്നു അപകടം നടന്നത്. പ്രാർത്ഥന നടക്കുന്നതിനിടയിലായിരുന്നു പ്രതീക്ഷിക്കാത്ത ഈ ഒരു ദുരന്തം സംഭവിച്ചത്. കൺസോളിന്റെ ഭാഗത്തായിരുന്നു പൊട്ടിത്തെറി നടന്നതെന്നാണ് സൂചന. ആദ്യ പൊട്ടിത്തെറി ഉണ്ടായ ഉടനെ പുറത്തേക്കിറങ്ങിയ ഓടിയവരാണ് രക്ഷപ്പെട്ടത്. സ്ഫോടനം ഉണ്ടായതോടെ ഹാൾ ഇത് വെളിച്ചമില്ലാത്ത ആയതും രക്ഷപ്പെടലിന് തടസ്സമായി.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. കുട്ടികൾ ഉൾപ്പെടെ ഏകദേശം 2000 ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത് ബോംബ് സ്ഫോടനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് സ്‌ഫോടനത്തിന് കാരണമായത് എന്ന് വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ആദ്യം ഒരു വലിയ ശബ്‌ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും അതിന് ശേഷം തുടരെ തുടരെ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്നുമാണ് സമീപത്തുണ്ടായിരുന്നവർ പറയുന്നത്. ഫയർ ഫോഴ്സ് ന്റെ കൂടുതൽ ആളുകൾ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ അപകട സ്ഥലത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വഡ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണെന്നാണ് വിവരം.

Related Articles

Latest Articles