Saturday, May 18, 2024
spot_img

ഹരേ രാമ…മഹാക്ഷേത്രമുയരുന്നു; അയോധ്യയിൽ നാളെ ശിലാസ്ഥാപനം

അയോദ്ധ്യ:അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് നാളെ നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.കൂടാതെ അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്കായി തുറന്നു നല്‍കി.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സരയു നദിക്കരയിലെ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചിരുന്നു. നാളെ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടത്തുമെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വച്ച് നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക.

രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ഇനി ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലക്കേക്ക് എത്തിക്കും. രണ്ടു വര്‍ഷം കൊണ്ട് ഹൈന്ദവ ജനതയുടെ പതിറ്റാണ്ടുകളുടെ പ്രതീക്ഷയും, ആഗ്രഹവും ആവേശവുമായ ശ്രീരാമക്ഷേത്രം അയോദ്ധ്യയുടെ മണ്ണില്‍ പണിതുയര്‍ത്തുമെന്ന പ്രതീക്ഷയാണ് മുന്‍പ് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത് .

Related Articles

Latest Articles