Wednesday, May 15, 2024
spot_img

ഹോട്ട്സ്പോട്ട് പട്ടികയില്‍ കേരളത്തിന്റെ ജില്ലകൾ ഏഴെണ്ണം

തിരുവനന്തപുരം :കൊറോണ വൈറസിനെ ചെറുക്കുന്നതിനായുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാ​ഗമായി കോവിഡ്-19 വ്യാപന സാധ്യതയുള്ള തീവ്രമേഖല പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂ‍ര്‍, കാസ‍ര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രമേഖലയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആ ജില്ലയെ നോണ് സ്പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസവും പുതിയ കോവിഡ്-19 രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ആ ജില്ലയെ ഗ്രീന്‍ സോണിലേക്ക് മാറ്റും.

Related Articles

Latest Articles