മുംബൈ: ലോക്ക്ഡൗണ്‍ കാരണം യാത്രചെയ്യാനാവാത്തവര്ക്ക് ടിക്കറ്റിന്റെ പണം മടക്കിനല്കാന് ആഭ്യന്തര വിമാനക്കമ്പനികള്‍ തയാറാവുന്നില്ലെന്ന് പരാതി ഉയരുന്നു . മറ്റൊരു ദിവസം യാത്രചെയ്യാനാണ് ഇവരോട് കമ്പനികള്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച് 25നാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇതേതുടര്‍ന്ന് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ ഏപ്രില്‍ 14 വരെ റദ്ദാക്കുകയായിരുന്നു. 14നുശേഷം എയര്‍ ഇന്ത്യ ഒഴികെയുള്ള കമ്പനികള്‍ ബുക്കിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയിട്ടും പണം തിരിച്ചുകൊടുക്കേണ്ടെന്ന തീരുമാനത്തില്‍ വിമാനക്കമ്പനികള്‍ ഉറച്ചുനില്‍ക്കുകയാണ്. മറ്റു കാരണങ്ങളാല്‍ യാത്രചെയ്യാനാകാത്തവര്ക്ക് തുക മടക്കിനല്‍കണമെന്ന് ഏവിയേഷന്‍ കണ്‍സല്‍ട്ടന്‍സിയായ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ ഇന്ത്യ ആവശ്യപ്പെട്ടു.

