Kerala

10,000 കോടിയുടെ കപ്പൽ നിർമ്മാണ പദ്ധതി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

തിരുവനന്തപുരം: കേരളത്തെ വലിയൊരു സമുദ്ര ശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റാ ഗ്രൂപ്പ് . കേരളത്തിൽ കപ്പൽ നിർമ്മാണ ശാല ആരംഭിക്കുന്നതിനായി അത്തരം ഒരു നിക്ഷേപ താത്പര്യവും തങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അമ്പരപ്പിച്ചുവെന്നാണ് ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ മാത്രമല്ല, രാജ്യത്ത് മറ്റൊരിടത്തും നിലവിൽ ഒരു കപ്പൽ നിർമ്മാണ ശാല സ്ഥാപിക്കാൻ തങ്ങൾക്ക് പദ്ധതിയോ നിക്ഷേപമോ ഇല്ലെന്ന് ടാറ്റ വ്യക്തമാക്കുന്നു. സ്റ്റീൽ, മോട്ടോർ, ഷിപ്പിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള ടാറ്റയ്ക്ക് നിലവിൽ സ്വന്തമായി കപ്പൽ നിർമ്മാണ ശാലകളൊന്നുമില്ല. വിഴിഞ്ഞം പദ്ധതിക്ക് പിന്നാലെ വലിയൊരു കപ്പൽ നിർമ്മാണ ശാലയ്ക്കായി പ്രാരംഭഘട്ടത്തിൽ രണ്ട് കിലോമീറ്റർ തീരപ്രദേശവും രണ്ടായിരം ഏക്കറോളം സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ രാജ്യത്തെ സമുദ്ര ശക്തിയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ എഴുപതിനായിരം കോടിയുടെ ബൃഹദ് പദ്ധതികളിൽ പോലും കേരളത്തിൽ ഇതുവരെ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ അവകാശവാദം വിവാദത്തിലായിരിക്കുന്നത്.

B4 Admin

Recent Posts

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

16 minutes ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

23 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago