Saturday, May 18, 2024
spot_img

കൊവിഡ്: ചൈനയിൽ പ്രതിദിനം 10 ലക്ഷം രോഗികൾക്കും 5000 മരണങ്ങൾക്കും സാധ്യത

ബെയ്ജിങ് : ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് റിപ്പോർട്ട്. പ്രതിദിനം 10 ലക്ഷം രോഗബാധിതർ ഉണ്ടാകുമെന്നും മരണ നിരക്ക് 5000 കടക്കുമെന്നും വിദഗ്ധർ പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ പുതുവർഷത്തോടെ 3.7 ദശലക്ഷം കേസുകൾ ചൈനയിൽ രേഖപെടുത്തുമെന്നും ബ്രിട്ടിഷ് വിശകലന കമ്പനിയായ എയർഫിനിറ്റിയുടെ റിപ്പോർട്ടുകളിൽ പറയുന്നു.

ഇതുവരെയുണ്ടായതിൽ വച്ച ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്കാണ് ചൈനയിലെ കൊവിഡ് സാഹചര്യം പോയികൊണ്ടിരിക്കുന്നത്. 141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. . ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പിന്മാറ്റം ചൈനക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൈനയ്ക്കു പുറമെ മറ്റു ചില ലോകരാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലും കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കനത്ത ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles