വരണ്ട ചുമ നിസ്സാരമായി കാണരുത്!!! ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടം | Health
ചുമയ്ക്കുള്ള പുരാതന ഗാർഹിക പരിഹാരമാണ് തേൻ. ഇവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് ശാസ്ത്രം പോലും ഉറപ്പ് നൽകുന്നു. ഒരു പഠനം പറയുന്നതസരിച്ച്, മറ്റേതൊരു മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചുമയെ ചികിത്സിക്കാൻ തേൻ കൂടുതൽ ഫലപ്രദമാണ് എന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റുകൾ, ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ എന്നിവ തൊണ്ടവേദനയെ ശമിപ്പിക്കാൻ സഹായിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ഫലപ്രദമാണ്. എന്നിരുന്നാലും, ഇത് ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും നൽകരുത്, കാരണം ചില സാഹചര്യങ്ങളിൽ ഇത് കുഞ്ഞുങ്ങളിൽ ഇൻഫന്റ് ബോട്ടുലിസം എന്ന പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ഔഷധ ചായയിലോ ചെറുചൂടുള്ള വെള്ളത്തിലോ രണ്ട് ടീസ്പൂൺ തേൻ കലർത്തുക. ഗുണകരമായ ഫലത്തിനായി ദിവസവും രണ്ടുതവണ ഇത് കുടിക്കുക.
പലരും വെളുത്തുള്ളി കഴിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ രൂക്ഷ ഗന്ധം മൂലമാണ്. പക്ഷേ ഞങ്ങളെ വിശ്വസിക്കുക, ഇത് നിങ്ങളുടെ അടുക്കളയിലുള്ള ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ്. വെളുത്തുള്ളിയിൽ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞ് വറുത്ത് ഉറങ്ങുന്നതിനു മുമ്പ് ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക. അരിഞ്ഞ വെളുത്തുള്ളി നെയ്യിൽ വറുത്തെടുത്ത് ഭക്ഷണത്തിലേക്ക് ചേർക്കുന്നതും നല്ലതാണ്. ഇത് ചുമയിൽ നിന്ന് ആശ്വാസം നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
മനംപുരട്ടൽ, ജലദോഷം , പനി, ചുമ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്ന ഒരു ഫലപ്രദമായ ഭക്ഷ്യ പദാർത്ഥമാണ് ഇഞ്ചി. ഇതിന്റെ വീക്കം തടയുവാൻ സഹായിക്കുന്ന ഗുണങ്ങൾ ശ്വാസനാളങ്ങളിലെ ചർമ്മത്തിന് ആശ്വാസം പകരുവാനും ചുമ കുറയ്ക്കാനും സഹായിക്കും. 2013 ലെ ഒരു പഠനം അനുസരിച്ച്, ജിഞ്ചെറോൾ എന്ന ഇഞ്ചിയിൽ അടങ്ങിയ ഒരു രാസ സംയുക്തത്തിന് ചുമ ഉൾപ്പെടുന്ന ആസ്ത്മയുടെ ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്ന ശ്വാസതടസ്സം തടയാൻ കഴിയും.
നിർദ്ദേശങ്ങൾ: ചൂടുള്ള ഇഞ്ചി ചായ കുടിക്കുകയോ തേൻ, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇഞ്ചി നീര് കഴിക്കുകയോചെയ്യുന്നത് ചുമയുടെ പ്രശ്നം ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ വളരെയധികം ഇഞ്ചി ചേർക്കുന്നത് ഒഴിവാക്കുക, കാരണം ഇത് വയറുവേദനയ്ക്കും നെഞ്ചെരിച്ചിലിനും കാരണമാകും.
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു, ഇത് ചുമയ്ക്കുള്ള ഫലപ്രദമായ പരിഹാരമായി കണക്കാക്കപ്പെടുന്നു. ചുമ കുറയ്ക്കുവാനും തൊണ്ടയിലെ കഫം അയവുവരുത്താനും ഈ എൻസൈം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പലപ്പോഴും ചുമയിലേക്ക് നയിക്കുന്ന സൈനസൈറ്റിസ്, അലർജി അടിസ്ഥാനമാക്കിയുള്ള സൈനസ് പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ പൈനാപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു. കൂടാതെ, ഇത് ചിലപ്പോൾ വീക്കം, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഉപയോഗിക്കുന്നു.
ചുമ ബാധിക്കുമ്പോൾ, ഒരു കഷ്ണം പൈനാപ്പിൾ കഴിക്കുക അല്ലെങ്കിൽ 250 മില്ലി ശുദ്ധമായ പൈനാപ്പിൾ ജ്യൂസ് ദിവസത്തിൽ രണ്ട് തവണ കുടിക്കുക. നിങ്ങൾ കഴിക്കുന്ന പൈനാപ്പിൾ പഴവും ജ്യൂസും തണുത്തതല്ലെന്ന് ഉറപ്പുവരുത്തുക, കാരണം അവ തൊണ്ടയെ പ്രകോപിപ്പിക്കാം.
എല്ലാ ഇന്ത്യൻ വീടുകളിലും കാണപ്പെടുന്ന ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ, വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഫലപ്രദമായ പരിഹാരമാണ്. ഈ സുഗന്ധവ്യഞ്ജനത്തിലെ ഏറ്റവും പ്രധാന ഘടകമാണ് കുർക്കുമിൻ. ഇത് ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഈ മഞ്ഞ സുഗന്ധവ്യഞ്ജനം നൂറ്റാണ്ടുകളായി ആയുർവേദ ശ്വസന പ്രശ്നങ്ങൾ ചികിത്സിക്കാനുള്ള ഒറ്റമൂലിയായി ഉപയോഗിക്കുന്നു.
നിർദ്ദേശങ്ങൾ: ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ കാൽ ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.

