Friday, May 3, 2024
spot_img

വെളുത്തുള്ളി ചായയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അറിയാം ചായയുടെ ഗുണങ്ങളും ഉണ്ടാക്കുന്നതെങ്ങനെയെന്നും…..

‘സ്വര്‍ഗത്തിലേക്കുള്ള പാത ഒരു ചായക്കോപ്പയിലൂടെ കടന്നു പോകുന്നുണ്ട്’ പുരാതനമായൊരു പഴമൊഴിയാണിത്. ഈ പഴമൊഴിയോളം പഴക്കമുണ്ടാകണം മനുഷ്യനും ചായയുമായുള്ള ബന്ധത്തിന്. കടുപ്പം കൂടിയും കുറഞ്ഞും മധുരമേറ്റിയും കുറച്ചും ദിവസങ്ങളെ ഉണര്‍ത്തിയും വൈകുന്നേരങ്ങളെ ഉന്മേഷമാക്കിയും മഴനേരങ്ങളില്‍ കൂട്ടായുമെല്ലാം ചായയുണ്ട്. ഓരോ നാട്ടില്‍ ഓരോ സംസ്‌കാരങ്ങള്‍ക്കൊപ്പം പേരും രൂപവും നിറവും മാറി ചായ മനുഷ്യജീവിതത്തിന്റെ ഭാഗമായി. ചായയില്‍ ഏതെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ പലരും ശ്രമിക്കുന്നു. അത്തരത്തിൽ ഇന്ന് പരിചയപ്പെടുത്തുന്നത് വെളുത്തുള്ളി ചായയെ കുറിച്ചാണ്. വെളുത്തുള്ളി ചായ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പച്ചമരുന്നുകള്‍ക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്. വെളുത്തുള്ളി ചായ ഇഞ്ചി ചായ പോലെ ഉപയോഗപ്രദവും രുചികരവുമാണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. വെളുത്തുള്ളി ചായ എങ്ങനെ ഉണ്ടാക്കാമെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം.

വെളുത്തുള്ളി ചായയുടെ ഗുണങ്ങള്‍

1) രക്താതിമര്‍ദ്ദത്തിനും പ്രമേഹത്തിനും എതിരെ പോരാടാന്‍ വെളുത്തുള്ളി വളരെ ഉപകാരപ്രദമാണ്. അതിനാല്‍ ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. വെളുത്തുള്ളി ചായയില്‍ നാരങ്ങയും തേനും ചേര്‍ക്കുന്നത് അതിന്റെ ഗുണനിലവാരം വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

2) വെളുത്തുള്ളി ചായ മഞ്ഞുകാലത്ത് കുടിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് വൈറസിനും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്കും വേണ്ടിയാണ്. ഈ ചായ ഉപാപചയത്തിനും പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും നല്ലതാണ്. ഹൃദ്രോഗങ്ങള്‍ക്കും ഈ ചായ വളരെ ഗുണം ചെയ്യും.

3) വെളുത്തുള്ളി ചായയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയപ്രശ്നങ്ങള്‍ തടയാനും ഇത് കാരണമാണ്.
ഇനി വെളുത്തുള്ളി ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഈ ചായ ഉണ്ടാക്കാന്‍, ഒരു കലത്തില്‍ വെള്ളം ഒഴിക്കുക, അത് തിളക്കാന്‍ തുടങ്ങുമ്പോൾ, അതില്‍ കുറച്ച് ചായപൊടി ചേര്‍ക്കുക. അതിനുശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് കുറച്ച്‌ നിമിഷങ്ങള്‍ തിളപ്പിക്കുക.

അതിനുശേഷം അതിലേക്ക് അല്പം ഏലയ്ക്കാപ്പൊടി, ഗ്രാമ്പു എന്നിവ ചേര്‍ക്കുക. ഇത് നന്നായി തിളക്കുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് ഫില്‍റ്റര്‍ ചെയ്ത് കുടിക്കുക. വെളുത്തുള്ളി ചായ സിമ്പിൾ !


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles