Tuesday, May 21, 2024
spot_img

ബാക്കി നൽകിയ തുകയിൽ പത്ത് രൂപ കുറവ് ; കടയുടമയെ യുവാവ് വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശിൽ കടയിൽ നിന്നും പെട്രോൾ വാങ്ങിയ ശേഷം ബാക്കി നൽകിയ തുകയിൽ 10 രൂപ കുറവ് വന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് നിൽക്കവേയാണ് കടയുടമ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുല്ല ബഞ്ചാര എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കടയുടമ അധിക വരുമാനത്തിനായി കടയില്‍ മറ്റ് സാധനങ്ങള്‍ക്കൊപ്പം പെട്രോളും കുപ്പിയിലാക്കി വിറ്റിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗുല്ല ബഞ്ചാര കടയിലെത്തി പെട്രോള്‍ വാങ്ങിയിരുന്നു. എന്നാൽ ഇയാൾക്ക് ബാക്കിയായി മഹേഷ്ചന്ദ് നല്‍കിയതില്‍ പത്ത് രൂപ കുറവുണ്ടായിരുന്നു.പിന്നീട് ഗുല്ല ബാക്കി തുക ആവശ്യപ്പെടുകയും പിന്നീട് ഇത് തര്‍ക്കത്തിലെത്തുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് വിവരം.

Related Articles

Latest Articles